'നീതി നിഷേധിക്കപ്പെട്ടു' തന്നെ മർദിച്ച പൊലീസുകാരനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; രാജി വയ്ക്കുന്നതായി ഡോക്ടർ
മാവേലിക്കര: (www.kvartha.com 24.06.2021) കോവിഡ് ഡ്യൂടിയിലുണ്ടായിരുന്ന തന്നെ മർദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടർ തന്‍റെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ മെയ് 14 നാണ് സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ ഡ്യൂടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദിച്ചത്. കോവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മർദിച്ചത്.

ജൂൺ ഏഴിന് അഭിലാഷിനെ സെർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം.
താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
Keywords: News, Alappuzha, Doctor, Police, Kerala, State, Arrest, Arrested, Policeman who beat him has not yet been arrested; Doctor resigns.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment