കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു; സെര്‍ടിഫികറ്റില്‍ വിവരങ്ങള്‍ തിരുത്താന്‍ അവസരം, അപ്‌ഡേറ്റ് അടുത്ത ദിവസത്തോടെ പൂര്‍ത്തിയാകും


തിരുവനന്തപുരം: (https://ift.tt/3wdMVap) കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ പേര് വിവരങ്ങള്‍ തിരുത്താന്‍ അവസരം. നിര്‍ണായക മാറ്റങ്ങളോടെ വരുന്ന ആപില്‍ കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കിട്ടുന്ന സെര്‍ടിഫികറ്റില്‍ വിവരങ്ങള്‍ തിരുത്താന്‍ അവസരം. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ക്ക് കൊവിന്‍ ആപില്‍ പേര്, പ്രായം ഉള്‍പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരും.  പുതിയ മാറ്റങ്ങളുള്‍പെടുത്താനുള്ള അപ്‌ഡേറ്റ് അടുത്ത ദിവസത്തോടെ പൂര്‍ത്തിയാകും 

രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തന്നെ തെറ്റുകളുണ്ടെങ്കില്‍ തിരുത്തി സെര്‍ടിഫികറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്‌ഡേഷനാണ് പുരോഗമിക്കുന്നത്. നിലവില്‍ പോര്‍ടല്‍ വഴി ഒരാള്‍ക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേര്‍ക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനില്‍ക്കുമെന്നാണ് കൊവിന്‍ ആപുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. 

News, Kerala, State, Thiruvananthapuram, COVID-19, Trending, Technology, Business, Finance, Opportunity to edit important information including name and age in the Cowin app, update will be completed soon


എന്നാല്‍ അപ്‌ഡേറ്റ് വരുന്നതോടെ വിവരങ്ങള്‍ പുതുതായി ചേര്‍ക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. വേണ്ടി വരില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പേരു വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോയെന്നതും പ്രധാനം.

Keywords: News, Kerala, State, Thiruvananthapuram, COVID-19, Trending, Technology, Business, Finance, Opportunity to edit important information including name and age in the Cowin app, update will be completed soon

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?