ബേക്കല്‍ ടൂറിസത്തിനു പുത്തനുണര്‍വ്; റിസോര്‍ട് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തലാക്കി സ്ഥലം വിട്ട കമ്പനിയില്‍ നിന്ന് പാട്ടത്തുക അടപ്പിച്ചു; പുഴയിലൂടെ ബോടില്‍ വന്ന് കടലോര സൗന്ദര്യമൊരുക്കുന്ന നക്ഷത്ര ഹോടെലൊരുങ്ങുന്നു
കാസര്‍കോട്: (www.kasargodvartha.com 20.06.2021) ബേക്കലില്‍ റിസോര്‍ട് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തലാക്കി സ്ഥലം വിട്ട കമ്പനിയില്‍ നിന്ന് പാട്ടത്തുക അടപ്പിച്ചു. ഉദുമ പഞ്ചായത്തിലെ മലാംകുന്നില്‍ റിസോര്‍ട് നിര്‍മാണം ഏറ്റെടുത്ത ഗ്ലോബ് ലിങ്ക് ഹോടെല്‍സ് ആണ് ബേക്കല്‍ റിസോര്‍ട് ഡവലപ്‌മെന്റ് കോര്‍പറേഷന് (ബി ആര്‍ ഡി സി) നല്‍കാനുണ്ടായിരുന്ന മുഴുവന്‍ കുടിശികയും അടച്ചു തീര്‍ത്തത്. നാല് കോടിയോളം രൂപയാണ് അടച്ചത്.
ഇതോടെ നടപടിയില്‍ നിന്ന് മോചിതരായ കമ്പനി നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബി ആര്‍ ഡി സിയെ അറിയിച്ചു. 150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോടെല്‍ സമുച്ചയത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററും സ്പായും ഉള്‍പെടും. ബേക്കല്‍ ബീചിന് അഭിമുഖമായി കമ്പനിക്ക് നല്‍കിയ മൂന്ന് ഏകെറില്‍ റിസോര്‍ടിലെത്തുന്നവര്‍ക്ക് പുഴയിലൂടെ ബോടില്‍ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്.
ബി ആര്‍ ഡി സിയില്‍ നിന്നും പാട്ടത്തിനെടുത്ത് നിര്‍മാണം നിലച്ച മലാംകുന്നിലെ ഗ്ലോബ് ലിങ്ക്, ചേറ്റുകുണ്ടിലെ എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ് എന്നീ കമ്പനികള്‍ ഏറ്റെടുത്ത റിസോര്‍ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് വിജയം കണ്ടത്.
1992 ല്‍ കേന്ദ്ര സര്‍കാര്‍ ബേക്കലിനെ ബീച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചതോടെയാണ് ബേക്കല്‍ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. ബേക്കലില്‍ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995 ല്‍ സംസ്ഥാന സര്‍കാര്‍ ബേക്കല്‍ റിസോര്‍ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചത്. 235 ഏകെര്‍ ഏറ്റെടുത്ത് ഏകദേശം 40 ഏകെര്‍ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂര്‍ എന്നീ നാല് പഞ്ചായത്തുകളിലായി ആറ് കമ്പനികള്‍ക്ക് ലീസിന് നല്‍കിയത്.
റിസോര്‍ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സര്‍കാര്‍ ടൂറിസത്തിനായി നിര്‍മിച്ചത്. അതോടൊപ്പം നാല് പഞ്ചായത്തുകളിലേക്ക് പൊതുജനങ്ങള്‍ക്കും റിസോര്‍ടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ചെയ്ത ഏഴ് എം എല്‍ ഡി വാടെര്‍ പ്രൊജക്ട് ഈ ആസൂത്രിത ടൂറിസത്തിന്റെ സംഭാവനയായിരുന്നു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരഭകന്‍ ഉപേക്ഷിച്ചത്.
മലാംകുന്നിലെ റിസോര്‍ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോര്‍ട് ഏറ്റെടുത്ത കമ്പനികളും പണി പുനരാരംഭിച്ച് പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആര്‍ ഡി സി എംഡി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. പാതി വഴിയിലായ റിസോര്‍ടുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന താജ്, ലളിത് തുടങ്ങിയ റിസോര്‍ടുകളില്‍ നിന്നും ലഭിക്കുന്ന പോലെ ബി ആര്‍ ഡി സിക്ക് മുടങ്ങാതെ ലീസ് ലഭിച്ച് തുടങ്ങും.
പഞ്ചായത്തുകള്‍ക്ക് നികുതിയിനത്തിലും, കേന്ദ്ര സംസ്ഥാന സര്‍കാറുകള്‍ക്ക് ജി എസ് ടിയുമടക്കം കോടികളാണ് റിസോര്‍ടുകളില്‍ നിന്നും വിവിധ നികുതിയിനത്തില്‍ വരുമാനമായി ലഭിക്കുക. മുഴുവന്‍ റിസോര്‍ടുകളും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ 600 നക്ഷത്ര റിസോര്‍ട് മുറികളാണ് ജില്ലയില്‍ സജ്ജമാവുക. ഇത് ഡെസ്റ്റിനേഷര്‍ വെഡിംഗുകളുടെയും എം ഐ സി ഇ (മീറ്റിംഗ് ഇന്‍സെന്റീവ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍) ടൂറിസത്തിന്റെയും കേന്ദ്രമായി ബേക്കല്‍ മാറ്റും. ബേക്കല്‍ ടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: kasaragod, news, Bekal, Kerala, Uduma, Job, River, Chembarika, Government, State, Road, Construction plan, Panchayath, Meeting, Resumption of stalled resort construction in Bekal.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment