കോ-വാക്സിൻ പല രാജ്യങ്ങളുടെയും വാക്സിൻ പട്ടികയിൽ ഇല്ല; ആശങ്കയുമായി പ്രവാസികൾ, രാജ് മോഹൻ ഉണ്ണിത്താൻ എം പിക്ക് നിവേദനം നൽകി
കാസർകോട്: (www.kasargodvartha.com 25.06.2021) ഗൾഫ് നാടുകളിൽ നിന്നും അവധിയിൽ എത്തിയ പ്രവാസികൾക്ക് തിരിച്ച് പോയി ജോലിയിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാണ്. പക്ഷെ നാട്ടിലുള്ള പ്രവാസികളിൽ ചിലർ കോ-വാക്സിൻ രണ്ട് ഡോസ് എടുത്തവരും, ഒരു ഡോസ് എടുത്ത് കാത്തിരിക്കുന്നവരുമാണ്. എന്നാൽ കോ-വാക്സിൻ പല രാജ്യങ്ങളുടെയും കോവിഡ് വാക്സിൻ പട്ടികയിൽ ഉൾപെടുത്താത്തതിനാൽ പ്രവാസികൾ ആശങ്കയിലാണ്.
< !- START disable copy paste -->
അതിനാൽ പലർക്കും തിരിച്ച് പോകാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ. അതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമായി ബന്ധപ്പെട്ട മന്ത്രാലയവുമായി ഇടപ്പെട്ട് അനുകുലമായ നടപടികൾ സ്വീകരികണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താന് നിവേദനം നൽകി പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമിറ്റി.
നോർക റൂട്സ്ൻ്റെ അധികരികളുമായി ബന്ധപ്പെട്ടു പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും
നിവേദനത്തിൽ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രവാസികാര്യ മാന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ഉറപ്പ് നൽകി.
നിവേദന സംഘത്തിൽ പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് നേതക്കളായ ദാവുദ് ചെമ്പിരിക്ക, അബ്ദുൽ ഖാദർ കളനാട്, അഹ്‌മദ് ഹാജി കോളിയടുക്കം, മുഹമ്മദ് മുസ്ത്വഫ സി എം, നൗശാദ് ആലിച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
Powered by Info News For You

Keywords: Kerala, News, Kasaragod, Vaccinations, MP, Rajmohan Unnithan, Job, The co-vaccine is not on the vaccine list in many countries; Concerned expatriates, Rajmohan Unnithan submitted a petition to the MP.
Powered by Info News For You

Comments
Post a Comment