'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ': സച്ചി കൂടെ ഇല്ലാത്ത ആദ്യത്തെ വിവാഹ വാര്‍ഷികത്തില്‍ വൈറലായി സോഷ്യല്‍ മീഡിയയില്‍ ഭാര്യ സിജിയുടെ പാട്ട്


കൊച്ചി: (https://ift.tt/3g2Dt45) കോവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. മലയാളി പ്രേക്ഷകരെ ഉള്‍പുളകമാണിയിച്ച ഒത്തിരി സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍. നടനവൈഭവത്തിലും സച്ചിദാനന്ദന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടന്‍ പൃഥ്വിരാജ് സൂപര്‍ ഹീറോ ആയിട്ടുള്ള അയ്യപ്പനും കോശിയും എന്ന മലയാള സിനിമയാണ് സച്ചിയുടെ അവസാന സിനിമ. സംവിധാനം മാത്രമല്ല അദ്ദേഹം അതില്‍ നായകന്റെ അച്ഛന്‍ കഥാപാത്രം കൂടി ചെയ്തിട്ടുണ്ട. സച്ചി പൃഥ്വിരാജ് കൂട്ട്‌കെട്ട് എന്നും സിനിമ ലോകത്ത് പ്രസിദ്ധമാണ്.

News, Kerala, State, Kochi, Entertainment, Director, Death, Social Media, Song, Wife, First wedding anniversary without Sachi; Wife CG's song goes viral with pain after stopping with a loved one


സൂപെര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇനിയും ഒത്തിരി സിനിമ സ്വപ്നങ്ങള്‍ ബാക്കി വെച്ച് സച്ചി എന്ന സംവിധായകന്‍ വിട പറഞ്ഞത്. മലയാളക്കരയെ ഒന്നടങ്കം നൊമ്പരത്തിലാക്കിയ വേര്‍പാടിന് ജൂണ്‍ പതിനെട്ട് വരുമ്പോള്‍ ഒരു വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സച്ചിയുടെ ഭാര്യ പാടിയൊരു പാട്ട്. 

യുവസംവിധായിക ആയിഷ സുല്‍ത്താനയാണ് സിജിയുടെ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു ആയിഷ. നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ എന്ന ഗാനമായിരുന്നു സിജി പാടിയത്. സച്ചിയ്ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കി വിഡിയോയില്‍ ഉള്‍പെടുത്തിയിരുന്നു.

ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയില്‍ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല. അവരുടെ ഓര്‍മ്മകള്‍ അവര്‍ ചെയ്ത കര്‍മ്മങ്ങള്‍ ഇന്നും നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോ അവര്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളില്‍ ഉണ്ടാവുബോള്‍ ആണ് അവര്‍ ബാക്കി വെച്ച കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മില്‍ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും.. ഉറപ്പ്. ഹാപി വെഡിങ് ആനിവേഴ്സറി.. എന്നാണ് ആയിഷ സുല്‍ത്താനയുടെ എഴുത്തില്‍ പറയുന്നത്.

 

 Keywords: News, Kerala, State, Kochi, Entertainment, Director, Death, Social Media, Song, Wife, First wedding anniversary without Sachi; Wife CG's song goes viral with pain after stopping with a loved one


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?