പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പന്റെ പണം ബന്ധുക്കൾ തട്ടിയെന്ന പരാതി; പൊലീസ് കേസ് അന്വേഷണം തുടങ്ങി

കുമരകം: (www.kvartha.com 19.06.2021) ബന്ധുക്കൾ പണം തട്ടിയെന്ന കുമരകത്തെ രാജപ്പൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജപ്പനെ കൊണ്ട് പരാതി പിൻവലിപ്പിക്കാൻ തനിക്ക് സമ്മർദവും ഭീഷണിയുമുണ്ടെന്ന് സഹോദര പുത്രൻ സതീഷ് പറഞ്ഞു. എന്നാൽ ബാങ്കിൽ നിന്നുമെടുത്ത അഞ്ച് ലക്ഷം തനിക്ക് കൈമാറിയെന്ന സഹോദരിയുടെ ആരോപണം നുണയാണെന്നും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും രാജപ്പൻ വ്യക്തമാക്കി.

വീടുവയ്ക്കാനാണെന്ന് പറഞ്ഞ് ബാങ്കിൽ നിന്ന് പണമെടുത്ത ശേഷം സഹോദരപുത്രന് നൽകിയെന്ന സഹോദരിയുടെ ആരോപണവും രാജപ്പൻ തള്ളി. ഒരു രാഷ്ട്രീയവും തന്റെ പണം നഷ്ടപ്പെട്ടതിന് പിന്നിലില്ല. രഹസ്യമായി എടുത്ത പണം ലഭിക്കണം. ഇതു മാത്രമാണ് രാജപ്പൻറെ ആവശ്യം. കേസ് പിൻവലിക്കില്ലെന്നും ഏതറ്റം വരെയും പോകുമെന്നും രാജപ്പൻ പറയുന്നു. രാജപ്പന്‍റെ കൂടെ പരാതി കൊടുക്കാൻ പോയതിൽ തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് സഹോദരന പുത്രൻ സതീഷ് ആരോപിച്ചു

News, Kerala, State, Police, Case, Cash, Kumarakom Rajappan, Relatives,

ബാങ്കിൽ നിന്നെടുത്ത പണം രാജപ്പൻ സതീഷിന് കൈമാറിയെന്നാണ് സഹോദരി വിലാസിനിയുടെ വാദം. സതീഷും വിലാസിനിയും വർഷങ്ങളായി പിണക്കത്തിലാണ്. മുൻ വൈരാഗ്യത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കുകയാണെന്നും സതീശൻ പറഞ്ഞു. കുമരകം എസ്ഐ രാജപ്പൻറെ മൊഴിയെടുത്തു. ഡിവൈഎസ്പി നേരിട്ടാണ് കേസിന് മേൽനോട്ടം വഹിക്കുന്നത്.

Keywords: News, Kerala, State, Police, Case, Cash, Kumarakom Rajappan, Relatives, Kumarakom Rajappan approches police against his relatives.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?