വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; വിദേശത്ത് ജോലി ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍
പന്തളം: (www.kvartha.com 16.06.2021) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ വിദേശത്ത് ജോലിചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. കോന്നി വകയാര്‍ മേലേതില്‍ വിളപറമ്പില്‍ ജിതിന്‍ ആര്‍ അരവിന്ദി(33)നെണ് പന്തളം സിഐ എസ് ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്. 2016 ഫെബ്രുവരിയില്‍ പന്തളത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടും പ്രേമാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലെ ചെങ്കോട്ടയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനുശേഷം 2019 മാര്‍ച്ചില്‍ കുവൈത്തില്‍ പോയി ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരുകയായിരുന്നു. പ്രതി ചൊവ്വാഴ്ച നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.
Keywords: News, National, Crime, Molestation, Arrest, Arrested, Police, Woman, Complaint, Man arrested for molestation against woman
Powered by Info News For You

Comments
Post a Comment