പുത്തനുണര്‍വുമായി ബേക്കല്‍ ടൂറിസം; മുടങ്ങികിടന്നിരുന്ന റിസോര്‍ട് പണി പുനരാരംഭിക്കുന്നു

കാസര്‍കോട്: (www.kvartha.com 20.06.2021) ഉദുമ പഞ്ചായത്തിലെ മലാംകുന്നില്‍ ബിആര്‍ഡിസി റിസോര്‍ട് സൈറ്റിലെ വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമാണം പുനരാരംഭിക്കാന്‍ തീരുമാനമായി. നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോര്‍ട് നിമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോടെല്‍സ് ബിആര്‍ഡിസിക്ക് നല്‍കാനുണ്ടായിരുന്ന മുഴുവന്‍ ലീസ് കുടിശ്ശികയും അടച്ചു തീര്‍ത്തു. 150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോടെല്‍ സമുച്ചയത്തില്‍ കണ്‍വെന്‍ഷന്‍  സെന്ററും സ്പായും ഉള്‍പ്പെടും. 

ബേക്കല്‍ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നല്‍കിയ മൂന്ന് ഏക്കറില്‍ റിസോര്‍ടിലെത്തുന്നവര്‍ക്ക് പുഴയിലൂടെ ബോടില്‍ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ സര്‍കാര്‍ ബിആര്‍ഡിസി എം ഡിയുടെ ചുമതല ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ ഏല്‍പിച്ചതോടെ ബിആര്‍ഡിസി യില്‍ നിന്നും ലീസിനെടുത്ത് നിര്‍മാണം നിലച്ച മലാംകുന്നിലെ ഗ്ലോബ് ലിംക്, ചേറ്റുകുണ്ടിലെ എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ് എന്നീ കമ്പനികള്‍ ഏറ്റെടുത്ത റിസോര്‍ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയശ്രമമാണ് വിജയം കണ്ടത്.

News, Kasaragod, Kerala, Travel & Tourism, District Collector, BRDC, Bekal Tourism, Resort, Bekal Tourism with a revival; Resumption of stalled resort work

1992 ല്‍ കേന്ദ്ര സര്‍കാര്‍ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ പ്രത്തേക ടൂറിസം മേഖലയായി പ്രക്യാപിച്ചതോടെയാണ് ബേക്കല്‍ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. ബേക്കലില്‍ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995 ല്‍ സംസ്ഥാന സര്‍കാര്‍ ബേക്കല്‍ റിസോര്‍ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി) രൂപീകരിച്ചത്. 235 ഏക്കര്‍ ഏറ്റെടുത്ത് ഏകദേശം 40 ഏക്കര്‍ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂര്‍ എന്നീ നാല് പഞ്ചായത്തുകളിലായി ആറ് കമ്പനികള്‍ക്ക് ലീസിന് നല്‍കിയത്. റിസോര്‍ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സര്‍കാര്‍ ടൂറിസത്തിനായി നിര്‍മിച്ചത്. 

അതോടൊപ്പം നാല് പഞ്ചായത്തുകളിലേക്ക് പൊതുജനങ്ങള്‍ക്കും റിസോര്‍ട്ടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ചെയ്ത 7 എംഎല്‍ഡി വാടര്‍ പ്രൊജക്ട് ഈ ആസൂത്രിത ടൂറിസത്തിന്റെ സംഭാവനയായിരുന്നു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട്ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരഭകന്‍ ഉപേക്ഷിച്ചത്. മലാംകുന്നിലെ റിസോര്‍ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോര്‍ട് ഏറ്റെടുത്ത കമ്പനികളും പണി പുനരാരംഭിച്ച് റിസോര്‍ട് പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിആര്‍ഡിസി എംഡി ഡി സജിത് ബാബു അറിയിച്ചു. 

News, Kasaragod, Kerala, Travel & Tourism, District Collector, BRDC, Bekal Tourism, Resort, Bekal Tourism with a revival; Resumption of stalled resort work

പാതി വഴിയിലായ റിസോര്‍ടുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന താജ്, ലളിത് തുടങ്ങിയ റിസോര്‍ടുകളില്‍ നിന്നും ലഭിക്കുന്ന പോലെ ബിആര്‍ഡിസിക്ക്  മുടങ്ങാതെ ലീസ് ലഭിച്ച് തുടങ്ങും. പഞ്ചായത്തുകള്‍ക്ക് നികുതിയിനത്തിലും, കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്ക് ജിഎസ്ടി യുമടക്കം  കോടികളാണ് റിസോര്‍ട്ടുകളില്‍ നിന്നും വിവിധ നികുതിയായിനത്തില്‍ വരുമാനമായി ലഭിക്കുക.  

മുഴുവന്‍ റിസോര്‍ടുകളും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ 600 നക്ഷത്ര റിസോര്‍ട്ട് മുറികളാണ് ജില്ലയില്‍ സജ്ജമാവുക. ഇത് ഡെസ്റ്റിനേഷര്‍ വെഡിംഗുകളുടെയും എംഐസിഇ (Meetings Incentives Conference and Exhibitions) ടൂറിസത്തിന്റെയും കേന്ദ്രമായി ബേക്കല്‍ മാറ്റും. ബേക്കല്‍ ടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Keywords: News, Kasaragod, Kerala, Travel & Tourism, District Collector, BRDC, Bekal Tourism, Resort, Bekal Tourism with a revival; Resumption of stalled resort work


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?