കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ബിജെപി നേതാവിന്റെ മകളുടെ മൃതദേഹം; പീഡനമെന്ന് ബന്ധുക്കള്‍
റാഞ്ചി: (www.kvartha.com 10.06.2021) ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തില്‍ ബിജെപി നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് 16കാരിയുടെ മൃതദേഹം കണ്ടെടുത്തത്. ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി.
സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ഡേറ്റ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പീഡന കേസാണോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട് വന്നശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാര്‍ പറഞ്ഞു. സാധ്യമായ എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, Crime, Found Dead, Girl, Molestation, Police, Missing, BJP, Leader, BJP leader's daughter found dead in Jharkhand
Powered by Info News For You

Comments
Post a Comment