പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം; മകളെ പിന്നില്‍ നിന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്ന് കുടുംബം


പാലക്കാട്: (https://ift.tt/3d2q7ms) പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഇത് സാധാരണ അപകടമരണമല്ലെന്നും ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. 

തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നു. 

News, Kerala, State, Palakkad, Burnt, Death, Allegation, Family, Husband, Complaint, Police, Woman's death in Palakkad husband's house; Alleged murder


ഭര്‍ത്താവ് ശ്രീജിത്ത് പിന്നില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. മകള്‍ ഇക്കാര്യം പറഞ്ഞു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. മകളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ശിവന്‍ വ്യാഴാഴ്ചവടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കും.

Keywords: News, Kerala, State, Palakkad, Burnt, Death, Allegation, Family, Husband, Complaint, Police, Woman's death in Palakkad husband's house; Alleged murder

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?