യുപിയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; ബിജെപി നേതാവ് അറസ്റ്റില്‍

ലക്‌നൗ: (www.kvartha.com 27.06.2021) ഉത്തര്‍പ്രദേശില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)ആണ് അറസ്റ്റിലായത്. 23കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചതിനാലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് ഗദ്വാര്‍ പൊലീസ് പറഞ്ഞു.

വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായി യുവതി പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി ഗദ്വാര്‍ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള രാജീവ് സിംഗ് അറിയിച്ചു.

Lucknow, News, National, Complaint, Arrest, Police, Woman, Molestation against woman; BJP booth president arrested in UP

Keywords: Lucknow, News, National, Complaint, Arrest, Police, Woman, Molestation against woman; BJP booth president arrested in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?