അസ്ഥി നിമജ്ജനത്തിന് സ്പീഡ് പോസ്റ്റ് ആവശ്യവുമായി മുംബൈ ആസ്ഥാനമായ സാമൂഹിക മതവേദിയായ ഓം ദിവ്യദര്‍ശന്‍; മരണാനന്തര ചടങ്ങുകള്‍ വ്യാപാരവത്കരിക്കുന്നതില്‍ വിമര്‍ശനം, സൗകര്യം ഒരുക്കിയ തപാല്‍ വകുപ്പ് വിവാദത്തില്‍
മുംബൈ: (https://ift.tt/350QX9Z) ഹൈന്ദവ പുണ്യസ്ഥലങ്ങളായ ഹരിദ്വാര്‍, പ്രയാഗ്‌രാജ്, വാരണാസി, ഗയ എന്നിവിടങ്ങളില്‍ അസ്ഥി നിമജ്ജനത്തിനും ശ്രദ്ധാഞ്ജലിക്കും സ്പീഡ് പോസ്റ്റ് സേവനം. വാര്‍ത്താവിനിമയ വകുപ്പിന് കീഴിലുള്ള തപാല്‍ വിഭാഗമാണ് സൗകര്യം ഒരുക്കിയത്. മുംബൈ ആസ്ഥാനമായ സാമൂഹിക മതവേദിയായ ഓം ദിവ്യദര്‍ശനാണ് (ഒ ഡി ഡി) ആവശ്യവുമായി വകുപ്പിനെ സമീപിച്ചത്. എന്നാല്‍, ഇത് തുടക്കത്തില്‍തന്നെ വിവാദമായി.
രാജ്യത്ത് എവിടെയും 50 ഗ്രാം തൂക്കം വരെ 41 രൂപയും ദൂരവും തൂക്കവും അനുസരിച്ച് തുടര്‍ന്നുള്ള തുകയുമാണ് ഈടാക്കുക. ഇങ്ങനെ ബുക് ചെയ്യുന്ന ബന്ധുക്കള്‍ക്ക് ഒരു കുപ്പി ഗംഗാ ജലം സ്പീഡ് പോസ്റ്റിലൂടെ ലഭിക്കും. ഇതിന്റെ ചെലവ് ഒ ഡി ഡി വഹിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ മരണപ്പെട്ടവര്‍ക്ക് സുരക്ഷിതമായും അന്തസ്സോടെയും മരണാനന്തര ചടങ്ങ് നടത്താനാണ് ഒ ഡി ഡി സഹായം തേടിയത്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് ഒ ഡി ഡി പോര്‍ടലിലൂടെ ബുക് ചെയ്യണം. മരിച്ചയാളുടെ ബന്ധുക്കളാണ് ബുക് ചെയ്യേണ്ടത്.
എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ വ്യാപാരവത്കരിക്കുന്നതില്‍ ഹൈന്ദവ സമുദായത്തില്‍തന്നെ എതിര്‍പ്പ് ശക്തമാണ്. മാത്രമല്ല മൃതദേഹത്തോടുള്ള അനാദരവിന് പുറമെ വിവിധ മേഖലകളിലുള്ളവര്‍ കൈകാര്യം ചെയ്യുന്നതും വിശ്വാസത്തിന് നിരക്കുന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.
ഇതിനെതിരെ തപാല്‍ ജീവനക്കാരും രംഗത്തുവന്നു. കോവിഡ് പശ്ചാത്തലത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കൂടി അവസരം ഒരുക്കുന്നതില്‍ വലിയ വിഭാഗം ജീവനക്കാര്‍ക്ക് വിയോജിപ്പുണ്ട്. ഇതര മതസ്ഥരായ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ മതപരമായ ചില പരിമിതിയുമുണ്ട്. ഇക്കാരണങ്ങളാല്‍ സംവിധാത്തിനെതിരെ വ്യാപക എതിര്‍പ്പാണ് ഉയരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആളുകള്‍ മുന്നോട്ടുവന്നത്. എന്നാല്‍ കേരളത്തില്‍ കാര്യമായ സ്വീകാര്യതയില്ല. വിവിധ മതവിഭാഗങ്ങളുടെ ആചാരസംബന്ധമായ പുണ്യവസ്തുക്കടക്കം നിലവില്‍ സ്പീഡ് പോസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ട്.
Keywords: News, National, India, Mumbai, Funeral, Technology, Business, Finance, Speed post ashes to temple towns for post death rituals#COVID19 | Postal dept with an org, Om Divya Darshan launches facility to help people perform post-death rituals of their loved ones in Varanasi, Prayagraj, Haridwar & Gaya
— ANI (@ANI) June 9, 2021
Ashes can be sent via speed post. They can watch rituals live: Sr Superintendent, Prayagraj Post Office pic.twitter.com/TWkJgI0nel
Powered by Info News For You

Comments
Post a Comment