വടകര മുളിയേരി പീഡനക്കേസ്; പ്രതികളായ മുൻ സിപിഎം പ്രാദേശിക നേതാക്കളെ കസ്റ്റഡിയിലെടുത്തു

വടകര: (www.kvartha.com 28.06.2021) മുളിയേരി പീഡനക്കേസിൽ പ്രതികളായ മുൻ സിപിഎം പ്രാദേശിക നേതാക്കൾ പൊലീസ് പിടിയിൽ. ബാബുരാജ്, ലിജീഷ് എന്നിവരെയാണ് തിങ്കളാഴ്ച പുലർചെ ആറ് മണിയോടെ കസ്റ്റഡിയിലെടുത്തത്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രടറിയായിരുന്നു. ഇരുവരെയും പാർടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രടറി അറിയിച്ചിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്നും വടകര പൊലീസ് അറിയിച്ചു.

News, Vadakara, Molestation, Kerala, State, CPM, Arrest, Arrested, Police, Case, Vadakara Muliyeri, Molestation case, Accused, CPM local leaders,

പരാതിക്കാരിയായ സ്ത്രീയെ ഞായറാഴ്ച വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്നാരോപിച്ച് യുവമോർച പ്രതിഷേധിച്ചിരുന്നു. പാർടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നായി ആരോപണം. എന്നാൽ പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുകയെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം.

മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Keywords: News, Vadakara, Molestation, Kerala, State, CPM, Arrest, Arrested, Police, Case, Vadakara Muliyeri, Molestation case, Accused, CPM local leaders, Vadakara Muliyeri molestation case; The accused, former CPM local leaders, were taken into custody.   
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?