മകളെ ശല്യം ചെയ്ത യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 17.06.2021) ചെങ്കല്‍പെട്ടില്‍ മകളെ ശല്യം ചെയ്ത യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. പരനൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പിതാവാണ് ഇതേ പ്രദേശത്ത് താമസിക്കുന്ന രാജേഷ് (22) എന്ന യുവാവിനെ പട്ടാപ്പകല്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊലപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യരുതെന്ന് പിതാവ് മുന്‍പു മൂന്നു വട്ടം രാജേഷിനു താക്കീതു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ യുവാവ് വീണ്ടും ശല്യം ചെയ്തു. ഇതിനെ തുടര്‍ന്ന് രോഷാകുലനായ പിതാവ് സമീപത്തെ ജംക്ഷനില്‍ എത്തുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരാണ് പിതാവിനെ പൊലീസിന് കൈമാറിയത്.

Chennai, News, Crime, Killed, Police, Arrest, Arrested, Father, Daughter, Man kills youth for misbehaving with schoolgirl

Keywords: Chennai, News, Crime, Killed, Police, Arrest, Arrested, Father, Daughter, Man kills youth for misbehaving with schoolgirl


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?