വിവാദ വ്യവസായി മേഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ചു: രാജ്യം വിടാനുള്ള സാധ്യതയെന്ന് കോടതി

ന്യൂഡെൽഹി: (www.kvartha.com 12.06.2021) ഡൊമിനികയില്‍ അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ മെഹുൽ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനികന്‍ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനികയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പ് നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമിനികന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

News, National, India, Bail, Mumbai, New Delhi, Court, Mehul Choksi, Dominica, Dominica High Court,

എന്നാല്‍ ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനികയില്‍ പിടിയിലാകുന്നത്.

ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ ലുക് ഔട് നോടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്‌സി.

Keywords: News, National, India, Bail, Mumbai, New Delhi, Court, Mehul Choksi, Dominica, Dominica High Court, Dominica High Court denies bail to Mehul Choksi, cites several reasons including flight risk.    
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?