ബോക്‌സിങ് റിങ്ങില്‍ ഇടിമുഴക്കമാകാന്‍ ഇതാ വരുന്നൂ ഇതിഹാസ താരം മുഹമ്മദ് അലിയുടെ കൊച്ചുമകന്‍ നികോ അലി വാല്‍ഷ്

ലാസ് വേഗസ്: (www.kvartha.com 27.06.2021) ബോക്‌സിങ് റിങ്ങില്‍ ഇടിമുഴക്കമാകാന്‍ ഇതാ മറ്റൊരു അലി! ഇതിഹാസ താരം മുഹമ്മദ് അലിയുടെ കൊച്ചുമകന്‍ നികോ അലി വാല്‍ഷ് പ്രൊഫഷനല്‍ ബോക്‌സിങ്ങില്‍ അരങ്ങേറുന്നു. മുഹമ്മദ് അലിയുടെ പ്രൊമോടറായിരുന്ന ബോബ് ആറം നയിക്കുന്ന ടോപ് റാങ്ക് ബോക്‌സിങ് കമ്പനിയുമായി വാല്‍ഷ് കരാറിലെത്തി.

മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ഇറങ്ങുന്ന താരത്തിന്റെ അരങ്ങേറ്റം ഓഗസ്റ്റ് 14നാണ്. മുത്തച്ഛന്റെ പാരമ്പര്യം തുടരാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് അലി വാല്‍ഷ് പറയുന്നു. 1966ല്‍ മുതല്‍ അലിയുടെ പ്രൊമോടറായിരുന്നു ബോബ്.

Nico Ali Walsh, grandson of Muhammad Ali, signs pro boxing deal, America, Boxing, Student, News, Sports, World

മുഹമ്മദ് അലിയുടെ മകള്‍ റഷീദ അലിയുടെയും റോബര്‍ട് വാല്‍ഷിന്റെയും മകനായ ഈ ഇരുപതുകാരന്‍ നെവാദ സര്‍വകലാശാലയിലെ പഠനത്തിനൊപ്പം ബോക്‌സിങ് കരിയറും കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ്.

Keywords: Nico Ali Walsh, grandson of Muhammad Ali, signs pro boxing deal, America, Boxing, Student, News, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?