മീന്‍പിടുത്തക്കാരന്റെ കുടിലില്‍ റാങ്കിന്റെ തിളക്കം; അഭിമാനമായി കിരണ്‍ ബാബു
കീഴൂർ: (www.kasargodvartha.com 19.06.2021) മീൻപിടുത്തക്കാരന്റെ കുടിലിൽ റാങ്കിന്റെ തിളക്കം. കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എസ് സി മെഡികൽ ഇമേജിംഗ് ടെക്നോളജി പരീക്ഷയിൽ (2020-21) ഒന്നാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് കീഴൂർ സ്വദേശിയായ കിരൺ ബാബു.
കീഴൂരിലെ മീൻതൊഴിലാളിയായ ബാബുവിന്റെയും അങ്കൺവാടി ജീവനക്കാരിയായ സഹിദയുടെയും മകനാണ് കിരൺ ബാബു. മകന്റെ പഠനം മുടങ്ങാതിരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും പ്രയത്നത്തിന്റെ ഫലമാണ് കിരൺ ബാബുവിന്റെ റാങ്ക്.
എഴുതിയ പരീക്ഷകളിലെല്ലാം മികച്ച വിജയം നേടിയ കിരൺ ബാബുവിന് പല ഘട്ടങ്ങളിലായി നാടിന്റെ സ്നേഹോപഹാരം ലഭിച്ചിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് കിരൺബാബുവിന്റെ ശീലം.
Keywords: Kizhur, Kasaragod, Kerala, News, Karnataka, College, University, Rank, Fishermen, Kiran Babu shines with rank.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment