മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക് ഫംഗസിന് മരുന്ന് എത്തിച്ചു


കോഴിക്കോട്: (https://ift.tt/3wTrETb) കോവിഡിനൊപ്പം ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബ്ലാക് ഫംഗസിന് കോഴികോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് എത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മെഡികല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് 20 വയല്‍ മരുന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിച്ചത്.

News, Kerala, State, Kozhikode, Drugs, Diseased, Health, Patient, Treatment, Medicine for black fungus has reached Kozhikode Medical College Hospital


ബ്ലാക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ലൈപോസോമില്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് എത്തിച്ചത്. എന്നാല്‍ ആംഫോടെറിസിന്‍ മരുന്ന് ഇതുവരെയും എത്തിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്ന് എത്തിയില്ലെങ്കില്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്നും മെഡികല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

നിലവില്‍ 16 രോഗികളാണ് മെഡികല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് രോഗികള്‍ ഗുരുതരാവസ്ഥയിലുമാണ്.

Keywords: News, Kerala, State, Kozhikode, Drugs, Diseased, Health, Patient, Treatment, Medicine for black fungus has reached Kozhikode Medical College Hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?