വായനാദിനത്തിൽ മറന്നുപോവരുതാത്തൊരു പേരുണ്ട്; പേന മുറുകെ പിടിക്കാന്‍ പോലുമാവാത്ത അവസ്ഥയിലിരുന്ന് സതി എഴുതിയത് രണ്ട് പുസ്തകങ്ങൾ

Powered by Info News For You
കാസർകോട്: (www.kasargodvartha.com 19.06.2021) മറ്റൊരു വായനാദിനം കൂടി കടന്നെത്തുമ്പോൾ അത്ഭുതമായി മാറുകയാണ് കാസര്‍കോട് കൊടക്കാട് പൊള്ളപ്പൊയില്‍ സ്വദേശി എം വി സതി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച, പേന മുറുകെ പിടിക്കാന്‍ പോലുമാവാത്ത അവസ്ഥയിലിരുന്ന് ഇവർ എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്.

'ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവുമാണ് സതിയുടെ തൂലികയിൽ നിന്ന് പുറത്തിറങ്ങിയത്. ജന്മനാ രോഗം ബാധിച്ച സതിക്ക് നടക്കാനോ കൈകൾ നേരെ ചലിപ്പിക്കാനോ ആവില്ല. അതുകൊണ്ട് തന്നെ നാലാം ക്ലാസിൽ വെച്ച് പഠനവും നിർത്തി. അവിടെ നിന്നാണ് ഈ യുവതി ഉയരങ്ങളിലെത്തിയത്.
സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന അച്ഛൻ പരേതനായ സിവിക് കൊടക്കാട് ആണ് സതിയെ വായനയുടെയും അവിടെ നിന്ന് എഴുത്തിന്റെയും ലോകത്ത് എത്തിച്ചത്. വിരലുകൾ പേനയ്ക്ക് വഴങ്ങാതെയായപ്പോൾ സ്മാർട് ഫോണിലൂടെയാണ് എഴുത്ത്. പിന്തുണയുമായി അമ്മയും സഹോദരന്മാരുമുണ്ട്.
കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി ഈ വായനാദിനത്തില്‍ 12 വിദ്യാലയങ്ങളിൽ വായനാനുഭവം പങ്കുവെക്കും. പുതുതലമുറയോട് വായനാനുഭവം പങ്കുവെക്കുമ്പോള്‍ അതിലൂടെ കുട്ടികളും വായനയുടെ ലോകത്തേക്ക് ചുവട് വെക്കും. അടച്ചിടല്‍ കാലത്ത് ഓണ്‍ലൈനിലൂടെയാണ് സതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കെത്തുന്നത്.

Keywords: Kasaragod, Kerala, News, Reading-Day, Writer, Book, Poem, Poet, Teacher, Mobile Phone, Sati wrote two books in which she could not even hold the pen.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment