കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു

ബെം​ഗളൂറു: (www.kvartha.com 14.06.2021) ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം സംഭവിച്ചത്.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് റിപോർടുകൾ.

News, Actor, Bangalore, Karnataka, Death, Obituary, Entertainment, Film, Cinema, Kannada actor, Sanchari Vijay,

തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ൽ ‘നാൻ അവനല്ല അവളു‘ എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

Keywords: News, Actor, Bangalore, Karnataka, Death, Obituary, Entertainment, Film, Cinema, Kannada actor, Sanchari Vijay, Kannada actor Sanchari Vijay dies after road accident in Bengaluru.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?