മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ നാഗ്പൂരിലുള്ള വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
ന്യൂഡെല്‍ഹി: (https://ift.tt/3qtcXnR) അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ നാഗ്പൂരിലുള്ള വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മുംബൈ പൊലീസ് കമീഷണര്‍ പരം ബീര് സിങ്ങ് അനില്‍ ദേശ്മുഖിനെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താകറെക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
മുംബൈയിലെ റസ്റ്റോറന്റ്, ബാര്‍ ഉടമകളില്‍ നിന്നും അനധികൃതമായി പണം പിരിച്ചിരുന്നതായി പരംബീര്‍ സിങ് പരാതി ഉന്നയിച്ചിരുന്നു. എ സി പി സഞ്ജയ് പാട്ടീലിനോടും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സചിന്‍ വാസെയോടും ഒരു മാസം 100 കോടി രൂപ പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്ധവ് താകറെക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ കത്തില്‍ ഉന്നയിച്ച ഈ ആരോപണങ്ങളെല്ലാം അനില്‍ ദേശ്മുഖ് നിഷേധിച്ചു.
Keywords: News, National, India, New Delhi, Maharashtra, Mumbai, Ex minister, Raid, Enforcement, ED, Corruption, Politics, ED raids ex-Maharashtra HM Anil Deshmukh's premises in Nagpur, Mumbai
Powered by Info News For You

Comments
Post a Comment