ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഐജി ലക്ഷമണന്‍


കേരളം (www.evisionnews.co): സാമൂഹിക രംഗത്തും സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകളിലും നാട്ടിലും മറുനാട്ടിലുമായി ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കേരള സര്‍ക്കാര്‍ കൊറോണ നോഡല്‍ ഓഫീസറും പോലീസ് ഐജിയുമായ ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'ആദരസ്പര്‍ശം-21' പരിപാടിയില്‍ അനുമോദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന കോവിഡ് കാലത്ത് സേവന പ്രവര്‍ത്തനമേഖലകളില്‍ നിറഞ്ഞുനിന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കാന്‍ മുമ്പോട്ടു വന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ഇത്തരം ആദരവുകള്‍ നല്‍കുന്നതിലൂടെ ഈ സംഘടന സമൂഹത്തില്‍ സ്വയം അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ കലാസാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനറും കാസറര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള ഉപഹാരം സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തിരുവനന്തപുരം പോലീസ് ക്ലബില്‍ നടന്ന നടന്ന ചടങ്ങില്‍ മുസ്ഫ തങ്ങള്‍ അല്‍മശൂര്‍,ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. റസാഖ് പയ്യോളി, കെവി യൂസുഫ്, നംഷാദ് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?