പോസ്റ്റ് മോർടെം നടത്താൻ ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെട്ടെന്ന് ആരോപണം; പരാതിയുമായി രോഗിയുടെ ബന്ധുക്കൾ

ലക്നൗ: (www.kasargodvartha.com 20.06.2021) പോസ്റ്റ് മോർടെം നടത്തുന്നതിനായി ആശുപത്രി ജീവനക്കാർ 3800 രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി രോഗിയുടെ ബന്ധുക്കൾ. ലക്നൗവിലെ കെജിഎംയു ആശുപത്രിയിലാണ് സംഭവം.

പരാതിയുടെ പിന്നാലെ ജീവനക്കാര്‍ പണം ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിരുന്നു.

അതേസമയം പോസ്റ്റ് മോർടെം ചെയ്യുന്നതിനായി മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് വിഡിയോയില്‍ വ്യക്തമാണെങ്കിലും പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് ആശുപത്രിയുടെ വാദം.

ആശുപത്രിയില്‍ നിലത്ത് മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വിഡിയോയില്‍ കാണാം. രോഗിയ്ക്കൊപ്പം സഹായിയായി നിന്നയാള്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

News, India, National, Hospital, Complaint, Staff, Lucknow hospital,

എന്നാല്‍ പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് സുധീര്‍ കുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ അശുപത്രിയുടെ അനാസ്ഥയ്ക്കെതിരായി പരാതി നല്‍കിയിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍.

Keywords: News, India, National, Hospital, Complaint, Staff, Lucknow hospital, Staffs asked to pay Rs 3,800 for autopsy at Lucknow hospital, video goes viral.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?