ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചു; കിരണിന്റെ അമ്മയും മകളെ മര്‍ദിക്കാറുണ്ടെന്ന് മാതാപിതാക്കള്‍
കൊല്ലം: (www.kvartha.com 22.06.2021) ശാസ്താംകോട്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചിരുന്നുവെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമായിരുന്നു കിരണിന്റെ മര്‍ദനം. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിതയും പറഞ്ഞു. മകള്‍ക്കു പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ല. 'വിസ്മയ ഫോണ്‍ ചെയ്ത് എന്നോടു പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും' എന്നും അമ്മ പറഞ്ഞു.
അവസാനവര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയും അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തില്‍ എസ് കിരണ്‍കുമാറിന്റെ ഭാര്യയുമായ വിസ്മയയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിരണിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് കിരണും വിസമയയും വിവാഹിതരായത്.
Keywords: Vismaya was frequently harassed by her husband for more dowry: Says Parents, Kollam, News, Parents, Allegation, Attack, Mobile Phone, Kerala.
Powered by Info News For You

Comments
Post a Comment