പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയയില്‍ ട്വിറ്ററിന് വിലക്ക്
അബുജ: (www.kasargodvartha.com 05.06.2021) നൈജീരിയന്‍ പ്രസിഡന്റ് മുഹ് മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയയില്‍ ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തി. നൈജീരിയയുടെ കോര്‍പറേറ്റ് നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്താന്‍ കഴിവുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ചാണ് രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചത്.
നടപടിയില്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്നും ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി സ്പെഷല്‍ അസിസ്റ്റന്റ് സെഗുന്‍ അഡെമി വ്യക്തമാക്കി. അതേസമയം ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തുന്നതായി വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയെങ്കിലും നൈജീരിയയില്‍ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: News, Gulf, World, Top-Headlines, Technology, Ban, Twitter, Tweet, President, Twitter 'Indefinitely' Suspended In Nigeria Days After It Removed President's Tweet
Powered by Info News For You

Comments
Post a Comment