ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗി തൂങ്ങി മരിച്ച നിലയില്‍

ഒല്ലൂര്‍: (www.kvartha.com 27.06.2021) ആനക്കല്ല് ഉഴിച്ചില്‍ കേന്ദ്രത്തില്‍ രോഗിയെ ടെറസ്സിലെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചികിത്സയ്ക്കായി എത്തിയ വിയ്യൂര്‍ തുഷാര ലെയ്‌നിലെ പനയില്‍ സതീഷിനെയാണ് (69) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 23നാണ് നടുവേദനയ്ക്ക് ചികിത്സയ്ക്കായി ഇയാള്‍ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയത്. 

കൂട്ടിരിപ്പിന് ആരുമില്ലായിരുന്നു. ശനിയാഴ്ച രാവിലെ ഉഴിച്ചിലിന് ആളെത്തിയപ്പോള്‍ മുറിയില്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കേന്ദ്രം നടത്തിപ്പുകാര്‍ സംഭവവിവരം നെടുപുഴ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 

News, Kerala, Death, Found Dead, Police, Treatment, Patient who arrived for treatment found hanging dead

Keywords: News, Kerala, Death, Found Dead, Police, Treatment, Patient who arrived for treatment found hanging dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?