മംഗളുറു തുറമുഖത്ത് കണ്ടൈനർ ലോറി കടലിൽ വീണ സംഭവത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി; ലോറി കരയ്‌ക്കെത്തിച്ചു
മംഗളുറു: (www.kasargodvartha.com 22.06.2021) മംഗളുറു തുറമുഖത്ത് കണ്ടൈനർ ലോറി കടലിൽ വീണ സംഭവത്തിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിനാട് കമ്പനിയിലെ ജീവനക്കാരൻ ഭീമപ്പ (22) ആണ് മരിച്ചത്.ലോറി ഡ്രൈവർ രാജേഷിൻറെ (26) മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
സിഐഎസ്എഫ് ബോടിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഭീമപ്പയുടെ മൃതദേഹം കണ്ടെത്തിയത്. കടലിൽ വീണ ലോറിയും കരയിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ ന്യൂ മംഗളുറു പോർട് ട്രസ്റ്റിലാണ് (എൻഎംപിടി) ദാരുണ സംഭവം നടന്നത്. നിയന്ത്രണം വിട്ടാണ് ലോറി കടലിലേക്ക് വീണതെന്നാണ് നിഗമനം. കെഎ 22 സി 8257 എന്ന രജിസ്ട്രേഷൻ നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.
കപ്പലിൽ ചരക്ക് കയറ്റുന്നതിന് വേണ്ടി എത്തിയ ലോറിയായിരുന്നു ഇത്. എന്നാൽ അപകടത്തിൽ പെടുമ്പോൾ ലോറിയിൽ ചരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.
Keywords: Mangalore, Karnataka, News, Top-Headlines, Death, Deadbody, Accident, Sea, Lorry, Boat, Obituary, Truck falls into sea - Rescue teams recover body of missing man.
Powered by Info News For You

Comments
Post a Comment