മാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി
കുമളി: (www.kvartha.com 18.06.2021) മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ(30) ഇടതുകൈയ്യാണ് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് ആറരമണിയോടെയാണ് സംഭവം. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോള്‍ ആണ് വാക്കത്തികൊണ്ട് കൈ വെട്ടിമാറ്റിയത്.
ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപര്‍ ഉള്‍പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതിനു മുമ്പും ഇരുവീട്ടുകാരും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്.
Keywords: Young man attacked in Kumily, Local News, News, Idukki, Attack, Hospital, Treatment, Police, Kerala.
Powered by Info News For You

Comments
Post a Comment