മക്കളെ തട്ടിക്കൊണ്ടുപോവാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫ്: വെളിപ്പെടുത്തലുമായി സഹപാഠി
കണ്ണൂര്‍: (www.kvartha.com 21.06.2021) മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠിയും സിഎംപി നേതാവുമായ ചൂരായി ചന്ദ്രൻ. പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണനിലുണ്ടായിരുന്നയാളാണ് അദ്ദേഹം.
മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു. ഇവരെ പിൽകാലത്ത് തെരഞ്ഞെടുപ്പുകളിൽ സാമ്പത്തികമായി സഹായിച്ച ജോസഫ് ബ്രണനിൽ തന്നെയാണ് പഠിച്ചതെന്നും ചൂരായി ചന്ദ്രൻ പറഞ്ഞു.

വിദ്യാർഥി രാഷ്ട്രീയനാളുകൾക്ക് ശേഷവും കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്‍റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സുധാകരന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നൽകിയില്ലെന്ന് ചോദിച്ചിരുന്നു.
Keywords: News, Kannur, Kerala, State, Politics, Pinarayi Vijayan, K.Sudhakaran, Chief Minister, KPCC, Choorai Chandran, KT Joseph, KT Joseph tells Pinarayi, Sudhakaran planned to kidnap his children: Choorai Chandran.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment