സ്‌നേഹ് റാണയിക്ക് മൂന്ന് വികെറ്റ്; ഇന്‍ഡ്യയ്‌ക്കെതിരെ ഇന്‍ഗ്ലന്‍ഡ് വനിതകള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍
ബ്രിസ്റ്റള്‍: (www.kvartha.com 17.06.2021) ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ബ്രിസ്റ്റളില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഇന്‍ഗ്ലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്‍ഗ്ലന്‍ഡ് ആറ് വികെറ്റ് നഷ്ടത്തില്‍ 269 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്‍ഗ്ലന്‍ഡിന് നല്ല തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ദിവസത്തിന്റെ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇന്‍ഗ്ലന്‍ഡിനെ പിടിച്ചു കെട്ടി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് 95 റണ്‍സ് നേടി. അരങ്ങേറ്റക്കാരി സ്‌നേഹ് റാണ ഇന്ത്യക്കായി മൂന്ന് വികെറ്റ് വീഴ്ത്തി.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്‍ഡ്യന്‍ വനിതകള്‍ ടെസ്റ്റ് കളിക്കുന്നത്. തുടക്കത്തില്‍ വികെറ്റ് നേടാന്‍ ഇന്‍ഡ്യന്‍ പേസര്‍മാരായ ശിഖ പാണ്ഡേ, പൂജ വസ്ത്രകര്‍, ജുലന്‍ ഗോസ്വാമി എന്നിവര്‍ക്കായില്ല. ആദ്യ വികെറ്റില്‍ ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ (35), താമി ബ്യൂമോണ്ട് (66) സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു. വിന്‍ഫീല്‍ഡിനെ പുറത്താക്കി വസ്ത്രക്കറാണ് ഇന്‍ഡ്യയ്ക്ക് ആദ്യ വികെറ്റ് സമ്മാനിച്ചത്.
മൂന്നാമതായി ക്രീസിലെത്തിയ ഹീതര്‍ നൈറ്റ് ഇന്‍ഡ്യന്‍ ബൗളര്‍മാരെ സൂക്ഷിച്ച് നേരിട്ടു. ഇതിനിടെ ബ്യൂമോണ്ട് മടങ്ങിയെങ്കിലും നാലാമതായി ക്രീസിലെത്തിയ നതാലി സ്‌കിവര്‍ (42) നൈറ്റിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 90 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌കിവറിനെ ദീപ്തി ശര്‍മ വിക്കറ്റിന് മുന്നില്‍കുടുക്കിയതോടെ ഇന്‍ഡ്യ പതിയെ താളം കണ്ടെത്തി. എമി എലന്‍ ജോണ്‍സ് (1), ജോര്‍ജിയ എല്‍വിസ് (5) എന്നിവര്‍ക്കൊപ്പം ഹീതര്‍ നൈറ്റും മടങ്ങി.
കാതറീന്‍ ബ്രന്റ് (7), സോഫിയ ഡഗ്ലി (12) എന്നിവരാണ് ക്രീസില്‍. റാണയ്ക്ക് പുറമെ ദീപ്തി ശര്‍മ രണ്ടും പൂജ ഒരു വികെറ്റും നേടി.
Keywords: News, National, Sports, Cricket, Women, Sneh Rana, Wicket, England, Sneh Rana picks three-wicket on debut and India Women in control vs England
Powered by Info News For You

Comments
Post a Comment