മംഗളൂറില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹം; അനുമതിയില്ലാതെ നടത്തിയ ചടങ്ങില്‍ കേസെടുത്ത് പൊലീസ്


മംഗളൂറു: (https://ift.tt/2UkP0Dk) ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് മംഗളൂറു പൊലീസ്. മംഗളൂറു പൊലീസും മംഗളൂറു സിറ്റി കോര്‍പറേഷന്‍ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്. മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘിച്ച് വിവാഹം നടന്നത്. കോവിഡ് വ്യാപനം മൂലം മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്. 

News, National, Mangalore, Karnataka, Temple, Marriage, Police, Case, Lockdown, Trending, Weddings Held Amid Covid Lockdown In Karnataka Temple, Case Lodged


വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കര്‍ണാടക പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന്  പൊലീസ് അറിയിച്ചു. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃതര്‍ എത്തി തടയുകയായിരുന്നു.

Keywords: News, National, Mangalore, Karnataka, Temple, Marriage, Police, Case, Lockdown, Trending, Weddings Held Amid Covid Lockdown In Karnataka Temple, Case Lodged

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?