കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും വീടിന്റെ ആധാരം നിർമാതാവ് തിരിച്ചു നൽകുന്നില്ലെന്ന പരാതിയുമായി നടൻ വിശാൽ

ചെന്നൈ: (www.kvartha.com 11.06.2021) കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം നിർമാതാവ് തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ് നടന്‍ വിശാല്‍. സംഭവത്തിൽ നിര്‍മാതാവ് ആര്‍ ബി ചൗധരിക്കെതിരെ താരം പൊലീസില്‍ പരാതി നല്‍കി. വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്.

വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍ ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇരുമ്പു തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് കടം വാങ്ങിയത്. ഇതിന് സ്വന്തം വീടായിരുന്നു താരം ഈടായി നൽകിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.

News, Chennai, Actor, Cinema, Film, Entertainment, Tamilnadu, India, National, Actor Vishal, RB Choudary, Producer,

രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും അവ കാണാനില്ലെന്നാണ് ചൗധരി പറഞ്ഞതെന്നും വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് ടി നഗര്‍ പൊലീസ് അറിയിച്ചു.

Keywords: News, Chennai, Actor, Cinema, Film, Entertainment, Tamilnadu, India, National, Actor Vishal, RB Choudary, Producer, Actor Vishal files complaint against producer RB Choudary.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?