കേരള സര്‍വകലാശാല ബിരുദപരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും
തിരുവനന്തപുരം: (www.kvartha.com 27.06.2021) കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് മാറ്റിയ കേരള സര്‍വകലാശാല ബിരുദപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഫ്‌ലൈന്‍ പരീക്ഷക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെന്നും അല്ലാത്തപക്ഷം വാക്‌സിനേഷനുശേഷമേ നടത്താവൂവെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ച ആരംഭിക്കും. ബി എസ് സി, ബി കോം പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി എ പരീക്ഷ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെയുമാണ് നടക്കുക. ഇതര സര്‍വകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള സര്‍വകലാശാലാപരിധിയിലെ കോളജുകളില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Powered by Info News For You

Keywords: Kerala, Thiruvananthapuram, News, Education, COVID-19, University, Examination, Students, Students media, Kerala, Vaccine, Kerala University graduation examinations will begin on Monday.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment