നീതി, സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമാണ് ശ്രീരാമന്‍, അദ്ദേഹത്തിന്റെ പേരിലും അഴിമതി: പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: (www.kvartha.com 15.06.2021) അയോധ്യ രാമക്ഷേത്ര ഭൂമിയിടപാട് അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 'നീതി, സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമാണ് ശ്രീരാമന്‍. അദ്ദേഹത്തിന്റെ പേരിലുള്ള ചതി പൊറുക്കാനാകാത്തതാണ്'-രാഹുല്‍ ട്വീറ്റ് ചെയ്തു.

2 കോടി വിലയുള്ള ഭൂമി ഇടനിലക്കാരില്‍ നിന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 18 കോടി രൂപക്ക് വാങ്ങിയെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

അതേസമയം അയോധ്യ രാമക്ഷേത്ര ഭൂമിയിടപാടില്‍ അഴിമതി ആരോപണം തള്ളി അയോധ്യ ട്രസ്റ്റ് രംഗത്തെത്തി. ഭൂമിയിടപാട് നടന്നത് സുതാര്യവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ് സെക്രടറി ചമ്പത് റായി വ്യക്തമാക്കി. ബാങ്ക് അകൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും എല്ലാ നടപടിക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

News, New Delhi, Ayodhya, Rahul Gandhi, National, India, Twitter, Ayodhya land,

കഴിഞ്ഞ ദിവസമാണ് സമാജ് വാദി, എഎപി പാര്‍ടികള്‍ അയോധ്യ ഭൂമിയിടപാടില്‍ അഴിമതി ആരോപിച്ച് രംഗത്തെത്തിയത്. 2 കോടി വിലയുള്ള ഭൂമി വാങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടിക്ക് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയെന്നായിരുന്നു ആരോപണം. നടന്ന രണ്ട് ഇടപാടുകള്‍ക്കും ട്രസ്റ്റിലെ അംഗം സാക്ഷിയായിരുന്നെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു.

Keywords: News, New Delhi, Ayodhya, Rahul Gandhi, National, India, Twitter, Ayodhya land, Ayodhya land deal: Rahul Gandhi says ‘betrayal in name of Lord Ram unrighteous’.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?