വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങി ഫോണിലൂടെ അസഭ്യ സംസാരം; പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്പെഷല്‍ ക്ലാസിനായി വീട്ടിലേക്ക് ക്ഷണിക്കലും, തമിഴ്നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍



ചെന്നൈ: (https://ift.tt/3d2q7ms) തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങി ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനാണ് അറസ്റ്റിലായത്. അധ്യാപകനെ പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.  

വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങിയ അധ്യാപകന്‍ ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്നും വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി പേര്‍ മുമ്പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് സ്പെഷല്‍ ക്ലാസിനായി വീട്ടിലേക്ക്  വരാനായി വിദ്യാര്‍ഥിനിയെ ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

News, National, India, Chennai, Tamilnadu, Teacher, Girl students, Child Abuse, Abuse, Arrest, Case, Complaint, Teacher arrested for abusing students at govt-aided school in Tamil Nadu's Ramanathapuram


അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വിവരം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ ഉള്‍പെടെ വന്‍ പ്രതിഷേധമാണ് അധ്യാപകനെതിരെ. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടുന്ന സംഭവങ്ങള്‍ തമിഴ്നാട്ടില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Keywords: News, National, India, Chennai, Tamilnadu, Teacher, Girl students, Child Abuse, Abuse, Arrest, Case, Complaint, Teacher arrested for abusing students at govt-aided school in Tamil Nadu's Ramanathapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?