വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു മണിക്കൂറുകൾക്കകം സഹോദരനും വിടവാങ്ങി
മംഗളുറു: (www.kasargodvartha.com 15.06.2021) സഹോദരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മംഗളൂറിലെ ഗണേഷ് റാവു (60), രാജാറാം റാവു (55) എന്നിവരാണ് മരിച്ചത്. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രാജാറാം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരണപ്പെട്ടത്. അസുഖം ബാധിച്ച് വൈകീട്ടോടെ ഗണേഷ് റാവുവും മരണപ്പെടുകയായിരുന്നു.
തയ്യൽക്കാരനായ രാജാറാം ഗുഡ്സ് ടെമ്പോയുടെ ഡ്രൈവറായും ജോലി ചെയ്‌തിരുന്നു. ഇതിനിടയിലാണ് അപകടത്തിൽ പെട്ടത്. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം 'സത്യ ഹരിശ്ചന്ദ്ര' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും ഒരു മകളുമുണ്ട്.
ഗണേഷ് റാവുവും മണിപ്പാലിലെ ആശുപത്രിലാണ് മരിച്ചത്. കുടുംബത്തിലെ അടുത്തടുത്ത രണ്ട് മരണങ്ങൾ കനത്ത ആഘാതമായി.
Powered by Info News For You

Keywords: News, Top-Headlines, Accident, Karnataka, Mangalore, Patient, Hospital, Death, Accidental Death, Obituary, Brothers, Two brothers died on same day.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment