സമ്പൂർണ പ്ലാസ്റ്റിക് നിരോധിത സംസ്ഥാനത്തെ വീടുകളിൽ ഭക്ഷ്യകിറ്റുകൾ വഴി വീണ്ടും പ്ലാസ്റ്റിക് നിറയുന്നു

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.06.2021) പൊതു വിതരണകേന്ദ്രം മുതൽ സ്കൂൾ തലം വരെ ലഭിക്കുന്ന ഭക്ഷ്യകിറ്റുകൾ വഴി വീടുകളിലേക്ക് എത്തുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. കോവിഡ് ദുരിതാശ്വാസം എന്ന പേരിൽ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും എത്തിക്കുന്ന ഭക്ഷ്യകിറ്റുകൾ വഴിയുള്ള പ്ലാസ്റ്റിക് മാലിന്യം വേറെയും.
 
Kasaragod, Vellarikundu, Kerala, News, Plastic, Say-no-to-Plastic, State, Food, COVID-19, Sugar, Ration Card, Shop, School, Replenishing plastic through food kits in homes in a completely plastic-free state.


അഞ്ചു കിലോയോളം തൂക്കം വരുന്ന കിറ്റിലെ പലവ്യഞ്ജനങ്ങൾ അടങ്ങിയ പാകെറ്റുകൾ പ്ലാസ്റ്റിക് ആണ്. വെളിച്ചെണ്ണ മുതൽ കടുക് വരെയും പഞ്ചസാര മുതൽ ആട്ട വരെയും പയറും പരിപ്പും എന്നു വേണ്ട കിറ്റിലെ സകല സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് കിട്ടുന്നത്.

റേഷൻ കടകൾ വഴിയും സ്കൂളുകൾ വഴിയും വീടുകളിൽ എത്തുന്ന പ്ലാസ്റ്റിക് സഞ്ചികൾ യഥാവിധി സംസ്‌രിക്കപ്പെടുകയോ മറ്റോ ചെയ്യുന്നുമില്ല. പഞ്ചായത്തുകളിലെ ഹരിത കർമസേന പ്രവർത്തകർ വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലംഇപ്പോൾ നടക്കുന്നില്ല.

കോളനികൾ ഉൾപെടെയുള്ള സ്ഥലങ്ങളിലെ വീടുകൾക്ക് മുന്നിൽ ഭക്ഷ്യ സാധനങ്ങളുടെ കൂടുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലുമാണ്. മഴ ശക്തി പ്രാപിച്ചതോടെ അരുവികളിലും തോടുകളിലും ചാലുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകി നടക്കുന്നു.

സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ കേരള സംസ്ഥാനത്താണ് മുക്കിലും മൂലയിലും എല്ലാം നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നത്. സർകാർ നൽകുന്ന ഭക്ഷ്യ കിറ്റിൽ ആകെ ഉള്ളത് ഒരു തുണി സഞ്ചി മാത്രമാണ്. ഇത് മൊത്തം വിഭവങ്ങൾ അടക്കം ചെയ്തു കെട്ടിയതുമാണ്. വ്യാപാരസ്ഥാപങ്ങളിലും യഥേഷ്ടം പ്ലാസ്റ്റിക്ക് സഞ്ചികൾ ഉപയോഗിക്കുന്നു. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റികുകൾ കണ്ടെത്തുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു. എന്നാൽ കോവിഡ് തരംഗത്തിൽ പ്ലാസ്റ്റിക് മാലിന്യം വീണ്ടും നിറയുകയാണ്.

Keywords: Kasaragod, Vellarikundu, Kerala, News, Plastic, Say-no-to-Plastic, State, Food, COVID-19, Sugar, Ration Card, Shop, School, Replenishing plastic through food kits in homes in a completely plastic-free state.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?