'ദ ലഞ്ച്‌ബോക്‌സ്' അടക്കമുള്ള പല ചിത്രങ്ങളുടെയും കാസ്റ്റിങ് ഡയരക്ടറായിരുന്ന ഷഹര്‍ അലി ലത്വീഫ് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു


മുംബൈ: (https://ift.tt/3pu1F2l) 'ദ ലഞ്ച്‌ബോക്‌സ്' അടക്കമുള്ള പല ചിത്രങ്ങളുടെയും കാസ്റ്റിങ് ഡയരക്ടറും നിര്‍മാതാവുമായ ഷഹര്‍ അലി ലത്വീഫ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അവരെ എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി സംവിധായകനും സുഹൃത്തുമായ നീരജ് ഉദ്വാനി പറഞ്ഞു. വൃക്കസംബന്ധമായ തകരാറുമൂലം അവര്‍ക്ക് അണുബാധയുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മരണം. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു താമസം. 

'ദ ബെസ്റ്റ് എക്‌സോടിക് മേരിഗോള്‍ഡ് ഹോടെല്‍' അതിന്റെ തുടര്‍ച്ചയായ 'മില്യണ്‍ ഡോളര്‍ ആം' എന്നീ ചിത്രങ്ങളുടെ കാസ്റ്റിങ് ഡയരക്ടറായിരുന്നു. ബോളിവുഡില്‍ അടുത്തിടെ പുറത്തിറങ്ങിയ ശകുന്തള ദേവി, ദുര്‍ഗമതി: ദ മിത് എന്നീ ചിത്രങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചു. ഈറ്റ് പ്രേ ലവ്, സീറോ ഡാര്‍ക് തേര്‍ടി, മക്മാഫിയ, സെന്‍സ് 8, ഫ്യൂരിയസ് 7, ദ ഹണ്‍ഡ്രഡ് ഫൂട് ജേണി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

News, National, India, Mumbai, Entertainment, Cinema, Death, Director, Diseased, The Lunchbox casting director Seher Aly Latif dies of cardiac arrest in Mumbai


2016ലാണ് മ്യൂടന്റ് ഫിലംസ് എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ചത്. മനീഷ കൊയ്‌രാളയും സ്വര ഭാസ്‌കറും അഭിനയിച്ച 'മസ്‌ക' എന്ന ചിത്രം കമ്പനിയാണ് നിര്‍മിച്ചത്. അക്ഷയ്കുമാര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ഗോള്‍ഡിന്റെ സഹനിര്‍മാതാവും ആയിരുന്നു.

അവാര്‍ഡ് ജോതാവായ ഫോടോഗ്രാഫര്‍ സീഷാന്‍ ലത്വീഫ് സഹോദരനാണ്. 'ലഞ്ച്‌ബോക്‌സ്' താരം നിമ്രത് കൗര്‍, സംവിധായകന്‍ റിതേഷ് ബത്ര, നടിമാരായ സ്വര ഭാസ്‌കര്‍, നിഖിത ദത്ത, സഹപ്രവര്‍ത്തകനായ ശശാങ്ക് അറോറ എന്നിവര്‍ മരണത്തില്‍ അനുശോചിച്ചു.

Keywords: News, National, India, Mumbai, Entertainment, Cinema, Death, Director, Diseased, The Lunchbox casting director Seher Aly Latif dies of cardiac arrest in Mumbai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?