ഹയർ സെകൻഡറി സ്‌കൂളിലെ ഒഴിവുള്ള വിഷയങ്ങളിലെ ഓൺലൈൻ ക്ലാസ്; വിചിത്ര നിർദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2021) ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകരുടെ ഒഴിവുള്ള വിഷയങ്ങളിലെ ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ അധികൃതരുടെ വിചിത്രമായ നിർദേശത്തിനെതിരെ അധ്യാപക സംഘടനകളിലും, പി എസ് സി യിൽ നിന്നും അഡ്വൈസ് മെമോ ലഭിച്ച് നിയമനം കാത്ത് കഴിയുന്ന അധ്യാപകരിലും, ഗസ്റ്റ് അധ്യപകരിലും പ്രതിഷേധം ശക്തമാകുന്നു.

                                                                        
Kasaragod, Kerala, Kanhangad, News, School, Class, Teachers, Psc, Rank, Online class for subjects without teachers; Protests are rising against the bizarre proposal.


ഹയർ സെകൻഡറി മേഖലയിൽ  ഉള്ള അധ്യാപകക്ഷാമം പരിഹരിക്കുവാൻ നിയമന ഉത്തരവ് കൈയിൽ കിട്ടിയവരെയും, നിയമന ശുപാർശ കിട്ടിയവരെയും, പി എസ് സി റാങ്ക് പട്ടികയിൽ ഉൾപെട്ടവരെയും നോക്കുകുത്തിയാക്കി ഒരു സ്‌കൂളിൽ ജോലി ചെയ്യുന്നവർ ഒഴിവുള്ള സ്‌കൂളുകളിലും പഠിപ്പിക്കുവാനുള്ള വിചിത്ര നിർദേശവുമായി സബ് ജില്ല ചുമതലയുള്ള  പ്രിൻസിപൽമാരാണ് രംഗത്തു വന്നിരിക്കുന്നത്‌. സ്‌കൂൾ തുറക്കാത്തതിനാൽ ദിവസ വേതനക്കാരെ നിയമിക്കാൻ കഴിയില്ല എന്നാണു കാരണമായി പറയുന്നത്.

കഴിഞ്ഞ വർഷം ബി ആർ സി വഴി ദിവസ വേതനക്കാരെ നിയമിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ ഒരു സമൂഹം ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ മിതമായ വേതനം നൽകിയെങ്കിലും ആശ്വസിപ്പിക്കേണ്ട സമയത്താണ് ഈ അനീതി ഉണ്ടായിരിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.

യോഗ്യത ഉള്ളവരെ ഒഴിവാക്കി ഇപ്പോൾ ബി എഡ് പഠിക്കുന്നവരെയും, കഴിഞ്ഞ വർഷം പാസായവരെയും ഉൾപെടുത്തി  പാനൽ ഉണ്ടാക്കി ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ജില്ലാ വിദ്യാഭ്യാസ  സമിതിയുടെ നിർദേശത്തിനു തുടർചയാണ് ഹയർ സെകൻഡറിയിലെ ഈ നിർദേശം. നിയമനം ലഭിക്കുന്നവർക്ക് പ്രതിഫലം ലഭിക്കില്ല. പകരം മൊബൈൽ ഡാറ്റ റീചാര്‍ജും, പ്രശസ്തിപത്രവും നൽകുമെന്നാണ് പ്രഖ്യാപനം.

ഓണ്‍ലൈന്‍ പഠന പിന്തുണ ഉറപ്പാക്കാന്‍ ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുകയാണ് വേണ്ടതെന്നും അല്ലാതെയുള്ള ഇത്തരം ഏകപക്ഷീയ തീരുമാനങ്ങള്‍ ഗുണം ചെയ്യില്ലെന്നും എച് എസ് എസ്  ടി എ  ജില്ല കമിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രടറി എൻ സദാശിവൻ, ജില്ലാ പ്രസിഡന്റ് സി പി അഭിരാം, സെക്രടറി സോജി ചാക്കോ, കെ ഹരിപ്രസാദ്, എം രവി, എ വി രൂപേഷ് സംസാരിച്ചു.

Keywords: Kasaragod, Kerala, Kanhangad, News, School, Class, Teachers, Psc, Rank, Online class for subjects without teachers; Protests are rising against the bizarre proposal.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?