ടിക്‌ടോകിലെ നടുവിരല്‍ വിവാദത്തെ വര്‍ഗീയ തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ പൊളിച്ചടുക്കി വിവാദ നായിക തന്നെ രംഗത്ത്

ദുബൈ: (www.kvartha.com 27.06.2021) കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടിക്‌ടോകിലെ മലയാളികള്‍ക്കിടയില്‍ 'ട്രെന്‍ഡിംഗ്' ആണ് നടുവിരല്‍ വിവാദം. ആരോപണ പ്രത്യാരോപണങ്ങള്‍ അതിരു കടക്കുന്ന അവസ്ഥവരെയുണ്ടായി. ഇന്‍സ്റ്റഗ്രാമിലെ ഫോളോവറുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദങ്ങളുടെ തുടക്കം. മലപ്പുറത്തെകുറിച്ച് എന്താണ് അഭിപ്രായം എന്ന ഫോളോവറുടെ ചോദ്യത്തിന് ശ്രുതി തമ്പിയെന്ന ടിക്‌ടോകെര്‍ നടുവിരല്‍ ഉയര്‍ത്തിയുള്ള ഫോടോ മറുപടി നല്‍കിയതാണ് ഈ കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയത്. പിന്നീട് വിവാദം കത്തിയതാകട്ടെ ടിക്‌ടോകിലും.

മലപ്പുറത്തെ അപമാനിച്ച ശ്രുതി തമ്പി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ശ്രുതി പറഞ്ഞതാകട്ടെ തനിക്ക് മലപ്പുറത്ത് നാലഞ്ചു പേരില്‍ നിന്നും ദുരനുഭവം ഉണ്ടായെന്നും മലപ്പുറത്തുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ പെട്ടെന്ന് അവരെ ഓര്‍മ വന്നെന്നും അതിനാണ് നടുവിരല്‍ കാണിച്ചതെന്നുമായിരുന്നു. ശ്രുതിയെ അനുകൂലിച്ചും ചിലര്‍ രംഗത്ത് വന്നു. എന്നാല്‍ വിവാദം അതുകൊണ്ടൊന്നും കെട്ടടങ്ങിയില്ല. യു എ ഇയിലുള്ള ശ്രുതിക്കെതിരെ ഇവിടെയും, നാട്ടിലും പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു

News, Dubai, World, Social Media, Viral, Video, Malappuram, Tiktok, Controversial heroine,

ഇതിന് പിന്നാലെ പരസ്പരമുള്ള തെറിവിളികളും ഭീഷണികളും വെല്ലുവിളികളുമായി ഏതാനും ചിലര്‍ രംഗത്ത് വന്നതോടെയാണ് വിഷയത്തെ വര്‍ഗീയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമുണ്ടായത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറക്കാര്‍ മറ്റൊരു മതത്തില്‍ പെട്ട ശ്രുതി തമ്പിയെ ആക്രമിക്കുകയാണെന്നായിരുന്നു ചിലരുടെ പ്രചരണം. ഇതോടെ പ്രശ്‌നം കൈവിട്ട് പോകുമെന്ന അവസ്ഥയിലേക്കെത്തിയതോടെയാണ് വര്‍ഗീയ വാദികളുടെ ശ്രമങ്ങളെ പൊളിച്ചടുക്കി വിവാദ നായിക തന്നെ രംഗത്തുവന്നത്.

താന്‍ നല്ല ഒന്നാന്തരം കമ്യൂണിസ്റ്റുകാരിയാണെന്നും തന്നെ സംഘിയാക്കാന്‍ ശ്രമിക്കേണ്ടെന്നും പറഞ്ഞ് ശ്രുതി ടിക്‌ടോക് വീഡിയോ പോസ്റ്റ് ചെയ്തതോടെ വര്‍ഗീയ വിഷമേന്തി ക്യൂ നിന്നവര്‍ക്ക് പത്തി മടക്കി വീണ്ടും മാളത്തില്‍ ഒളിക്കേണ്ടി വന്നു. ഏതായാലും ശ്രുതി തമ്പിയുടെ മാപ്പ് പറച്ചലില്‍ കുറഞ്ഞതൊന്നും പ്രശ്‌ന പരിഹാരമാവില്ലെന്ന നിലപാടിലാണ് ചിലര്‍.

Keywords: News, Dubai, World, Social Media, Viral, Video, Malappuram, Tiktok, Controversial heroine, Controversial heroine herself thwarts attempts to bring middle finger controversy in Tiktok to communal level.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?