കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; അറസ്റ്റിലായ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെ കണ്ടെത്തി; അനന്തു എന്ന ഐ ഡി വ്യാജമെന്ന് പൊലീസ്; സംഭവത്തില്‍ ദുരൂഹത
കൊല്ലം: (www.kvartha.com 26.06.2021) കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക് സുഹൃത്തിന്റെ ഐ ഡി അനന്തു എന്ന പേരിലാണെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ കാമുകനെ കണ്ടെത്താന്‍ വര്‍കലയില്‍ അടക്കം പല സ്ഥലങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് ഈ അനന്തുവിനെ കാണാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അനന്തുവുമായി വാട്സ് ആപ് കോള്‍ വഴി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാട്‌സാപ് കോളുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുകയുമില്ല. സൈബര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.
ഈ അജ്ഞാത കാമുകനെ കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കഴിഞ്ഞദിവസം ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത ഭര്‍തൃസഹോദരഭാര്യ ആര്യയുടെ മൊബൈല്‍ ഫോണാണ് രേഷ്മ ഉപയോഗിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുക എന്ന ലക്ഷ്യമിട്ട് പൊലീസ് ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്ന ആര്യ, ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പം ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ടാമതൊരു കുട്ടിയെ കൂടി ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന് കാമുകന്‍ പറഞ്ഞതുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നും രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
Powered by Info News For You
എന്നാല്‍ അനന്തു എന്ന പേരിലുള്ള ഈ അകൗണ്ട് വ്യാജമെന്നാണ് പൊലീസിന്റെ സംശയം. കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നാണ് രേഷ്മ പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ കാമുകനെ കണ്ടെത്താന്‍ വര്‍കലയില്‍ അടക്കം പല സ്ഥലങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് ഈ അനന്തുവിനെ കാണാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അനന്തുവുമായി വാട്സ് ആപ് കോള്‍ വഴി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാട്‌സാപ് കോളുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുകയുമില്ല. സൈബര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.
ഈ അജ്ഞാത കാമുകനെ കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കഴിഞ്ഞദിവസം ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത ഭര്‍തൃസഹോദരഭാര്യ ആര്യയുടെ മൊബൈല്‍ ഫോണാണ് രേഷ്മ ഉപയോഗിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുക എന്ന ലക്ഷ്യമിട്ട് പൊലീസ് ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്ന ആര്യ, ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പം ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രണ്ടാമതൊരു കുട്ടിയെ കൂടി ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന് കാമുകന്‍ പറഞ്ഞതുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നും രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
Keywords: Kollam infant death case, Investigation reach new twist, Kollam, News, Phone call, Facebook, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment