അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 10.06.2021) അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നരേലയില്‍ താമസിക്കുന്ന ദില്‍ഷാദ് ആണ് അറസ്റ്റിയാലത്. കൊലപ്പെടുത്തിയ ശേഷം 20കാരിയായ ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു.
ഒമ്പത് മാസം മുമ്പ് വിവാഹിതരായ ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകായിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
Keywords: New Delhi, News, National, Crime, Killed, Wife, Pregnant Woman, Arrest, Arrested, Police, Delhi Man Kills Woman Over Suspicion Of Affair, Arrested
Powered by Info News For You

Comments
Post a Comment