ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി


മംഗളൂരു (www.evisionnews.co): ആദ്യഭര്‍ത്താവ് ഹൃദയാഘാതം കാരണം മരിച്ചതില്‍ മനംനൊന്ത് യുവതി രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടക ഹാസനിലെ സകലേഷ്പുര അനെമഹലിലെ പ്രജ്വല(26)യാണ് രണ്ടുവയസുള്ള മകള്‍ സാധ്വിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. പ്രജ്വല രണ്ടാം ഭര്‍ത്താവായ അനെമഹലിലെ മോഹനൊപ്പം താമസിച്ചുവരികയായിരുന്നു. സാധ്വിയും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ആദ്യഭര്‍ത്താവായ സുരേന്ദ്രന്‍ ഹൃദയാഘാതം കാരണം മരിച്ചു. ഈ വിവരം അറിഞ്ഞതുമുതല്‍ പ്രജ്വല വിഷാദാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പ്രജ്വല രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?