ഒറ്റ-ഇരട്ട നമ്പര്‍ പ്രായോഗികമല്ല; നഷ്ടം സഹിച്ച് നിയന്ത്രണങ്ങളോടെ സെര്‍വീസ് നടത്തുന്നതിലും ഭേദം നിര്‍ത്തിയിടുന്നതാണ്, ചാര്‍ജ് കൂട്ടണമെന്ന് സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: (www.kvartha.com 19.06.2021) ലോക്ഡൗൺ അവസാനിച്ചതിനെ തുടര്‍ന്ന് സെര്‍വീസ് നടത്താമെന്ന് സര്‍കാര്‍ അറിയിച്ചെങ്കിലും എതിർപ്പുമായി സ്വകാര്യ ബസുടമകള്‍.
ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സെര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍കാര്‍ പ്രത്യേക പാകേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സെര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോള്‍ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം തേടി മറ്റ് തൊഴിലുകള്‍ തേടിപ്പോയതും പ്രയാസം സൃഷ്ടിക്കുന്നു.
നഷ്ടം സഹിച്ച് നിയന്ത്രണങ്ങളോടെ സെര്‍വീസ് നടത്തുന്നതിലും ഭേദം നിര്‍ത്തിയിടുന്നതാണ് എന്നാണ് ഒരുവിഭാഗം ബസ് ഉടമകള്‍ പറയുന്നത്. ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കി നല്‍കുന്നതുള്‍പെടെ പ്രത്യേക പാകേജ് നടപ്പാക്കാന്‍ സര്‍കാര്‍ തയ്യാറാവണം. ഡീസല്‍ സബ്‌സിഡി നല്‍കാന്‍ കഴിയില്ലെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
Keywords: News, Thiruvananthapuram, Bus, Private sector, Kerala, State, Lockdown, Private bus owners, Odd-even number, Odd-even number is not practical; Private bus owners.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment