യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി നോയല്‍ ടോമിന്‍ ജോസഫിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ഡിസിസി പ്രസിഡന്റ് പുറത്താക്കി; പക പോക്കുകയാണെന്ന് നോയൽ

കാഞ്ഞങ്ങാട്‌: (www.kasargodvartha.com 11.06.2021) യൂത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രടറി നോയല്‍ ടോമിന്‍ ജോസഫിനെ ഡിസിസി പ്രസിഡണ്ട്‌ ഹകീം കുന്നില്‍ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കി. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയാണ് പ്രധാനപ്പെട്ട നേതാവിനെ പാർടിയിൽ നിന്ന് തന്നെ പുറത്താക്കിയത്.

                                                                          
Kanhangad, Kasaragod, Kerala, News, Youth-Congress, Congress, DCC, KPCC-president, K.Sudhakaran-MP, Leader, Political party, President, Gulf, Social-Media, Periya, Hakeem Kunnil, Youth Congress state secretary Noel Tomin Joseph expelled from party.



നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഡിസിസി പ്രസിഡണ്ട്‌ ഗൾഫ് സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ പെരിയ തന്റെ പേരിൽ ഗള്‍ഫില്‍ വ്യാപകമായി പണപിരിവ്‌ നടക്കുന്നുണ്ടെന്നും പിരിവ്‌ താന്‍ അറിയാതെയാണെന്നും ഫേസ്ബുകിലൂടെ കുറിച്ചിരുന്നു. ഇതിനുള്ള നോയല്‍ ടോമിന്‍ ജോസഫിന്റെ കമന്റ് ആണ് വിവാദമായത്.

ഇത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹകീം കുന്നിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർചയായാണ് പുറത്താക്കൽ. തുടർചയായി പാർടി അച്ചടക്ക ലഘനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് ഡിസിസി പ്രസിഡണ്ട് അറിയിച്ചത്.

എന്നാല്‍ ഡിസിസി പ്രസിഡണ്ട്‌ പടിയിറങ്ങുന്നതിനു മുമ്പ്‌ തന്നോടുള്ള പക പോക്കിയതാണെന്ന്‌ നോയല്‍ ടോം ജോസഫ്‌ പ്രതികരിച്ചു. മഴപെയ്യുമ്പോള്‍ നനഞ്ഞില്ല, എന്നിട്ടു വേണ്ടേ മരം പെയ്യുമ്പോള്‍ നനയുക എന്നും നോയല്‍ ഫേസ്ബുകില്‍ കുറിച്ചു.

എന്നാൽ നോയലിനെ പുറത്താക്കിയത് പാർടി നടപടിക്രമങ്ങൾ പാലിക്കാതെയാന്നെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുന്നു. യൂത് കോൺഗ്രസ് നേതാവായ നോയലിനെതിരെ നടപടിയെടുക്കേണ്ടത് യൂത് കോൺഗ്രസ് ആണെന്നാണ് വാദം. ഡിസിസി പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ്‌ അംഗത്വത്തിൽ നിന്ന്‌ നീക്കിയതെന്നാണ്‌ ഡിസിസിയുടെ വിശദീകരണം. പ്രാഥമികാംഗത്വത്തില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്തുള്ള കത്ത്‌ വാട്സ്‌ ആപിലാണ്‌ നോയലിന്‌ കൈമാറിയത്‌.

Keywords: Kanhangad, Kasaragod, Kerala, News, Youth-Congress, Congress, DCC, KPCC-president, K.Sudhakaran-MP, Leader, Political party, President, Gulf, Social-Media, Periya, Hakeem Kunnil,  Youth Congress state secretary Noel Tomin Joseph expelled from party.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?