ട്രെയിനിൽ നിന്ന് ഉടമസ്ഥനില്ലാതെ കടത്തുകയായിരുന്ന നിരോധിത പാൻമസാല പിടികൂടി
കാസർകോട്: (www.kasargodvartha.com 23.06.2021) ട്രെയിനിൽ നിന്ന് ഉടമസ്ഥനില്ലാതെ കടത്തുകയായിരുന്ന നിരോധിത പാൻമസാല പിടികൂടി. മംഗളൂറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസിൽ നിന്ന് കാഞ്ഞങ്ങാട് വെച്ചാണ് പിടികൂടിയത്. സീറ്റിനടിയിൽ ചാക്കിൽ പൊതിഞ്ഞു ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു.
560 പാകെറ്റുകളാണ് ഉണ്ടായിരുന്നത്. ഉടമയെ കണ്ടെത്താനായിട്ടില്ല. കാസർകോട് റെയിൽവെ പൊലീസ് സ്റ്റേഷൻ എസ് ഐ ബാബു കുപ്ലേരി, എ എസ് ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Keywords: Kasaragod, Kerala, News, Train, Mangalore, Kanhangad, Thiruvananthapuram, Railway Station, Police, Police-station, Police-raid, Top-Headlines, Prohibited pan masala smuggled from the train without owner was seized.
Powered by Info News For You

Comments
Post a Comment