ജമ്മു വിമാനത്താവളത്തിലെ ടെക്‌നികല്‍ ഏരിയയില്‍ സ്‌ഫോടനം; ബോംബ്-ഫോറന്‍സിക് സ്‌ക്വാഡ് സ്ഥലത്ത്
ന്യൂഡെല്‍ഹി: (www.kvartha.com 27.06.2021) ജമ്മു വിമാനത്താവളത്തിലെ ടെക്‌നികല്‍ ഏരിയയില്‍ സ്‌ഫോടനം. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഫോറന്‍സിക് വിദഗ്ധരും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായാണു റിപോര്‍ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: New Delhi, News, National, Airport, Police, Explosion, Jammu, Jammu on high alert after explosions at airport
Powered by Info News For You

Comments
Post a Comment