പ്രവാസി മലയാളികളുടെ കോവിഡ് വാക്‌സിനേഷനിലെ അനിശ്ചിതത്വം പരിഹരിക്കണം: മന്ത്രിക്ക് നിവേദനം നല്‍കി


കേരളം (www.evisionnews.co): ഗള്‍ഫ് നാടുകളില്‍ നിന്നും ചുരുങ്ങിയ അവധിയില്‍ നാട്ടിലേക്ക് വന്ന പ്രവാസി മലയാളികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, അംഗം ഹനീഫ് പാറ ചെങ്കള എന്നിവര്‍ കേരള ആരോഗ്യമന്ത്രി വീണാജോര്‍ജിനെ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതനീക്കണമെന്നാവശ്യപ്പെട്ടു.

ആദ്യത്തെ വാക്‌സീന്‍ സ്വീകരിച്ചതിനുശേഷം നാല് ആഴ്ചക്കകം രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിക്കാവുന്നതെന്നും ഈ വിഷയത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് പ്രവാസികള്‍ രേഖകളുമായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കാവുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?