തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വിദ്യാര്‍ത്ഥിനിയെ ഞെട്ടിച്ച അധ്യാപകന് പിന്നാലെ വീണ്ടും ചെന്നൈയില്‍ ആവര്‍ത്തനം; ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികച്ചുവയോടെ സംസസാരിച്ചു; ശരീര വര്‍ണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീന്‍ ഷോടുകളുമായി കൂടുതല്‍ പരാതികളെത്തിയതോടെ അധ്യപകന്‍ അറസ്റ്റില്‍
ചെന്നൈ: (https://ift.tt/3vabsvt) തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വിദ്യാര്‍ത്ഥിനിയെ ഞെട്ടിച്ച അധ്യാപകന് പിന്നാലെ ചെന്നൈയില്‍ വീണ്ടും ആവര്‍ത്തനം. ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് ലൈംഗികച്ചുവയോടെ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. കില്‍പോക് വിദ്യാമന്ദിര്‍ സ്‌കൂളിലെ സയന്‍സ് അധ്യപകന്‍ ജെ ആനന്ദാണ് പോക്‌സോ വകുപ്പുകളില്‍ അറസ്റ്റിലായത്.
ചെന്നൈയിലെ വീട്ടില്‍ നിന്നാണ് അധ്യാപകനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ശരീര വര്‍ണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീന്‍ ഷോടുകളുമായി കൂടുതല്‍ പരാതികളെത്തിയതോടെയാണ് അധ്യപകന്‍ അറസ്റ്റിലായത്. കില്‍പോക് വിദ്യാമന്ദിര്‍ സ്‌കൂളിലെത്തി പൊലീസ് പരിശോധന നടത്തി.
കില്‍പോക് മഹിര്‍ഷി വിദ്യാമന്ദിര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സയന്‍സ് അധ്യാപകന്‍ ജെ ആനന്ദിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പരാതി പങ്കുവച്ചത്. ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിര്‍ത്താല്‍ മാര്‍ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
പിന്നാലെയാണ് അധ്യാപകന്‍ ആനന്ദിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റു വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്കു ക്ഷണിച്ചതിന്റെയും ശരീര വര്‍ണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീന്‍ ഷോടുകള്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കുവച്ചു. ഇതോടെ തമിഴ്‌നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭവന്‍ സ്‌കൂളില്‍ തോര്‍ത്തുമുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത കൊമേഴ്‌സ് അധ്യാപകന്‍ രാജഗോപാലിനെിരെ ചെന്നൈ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.
Powered by Info News For You

Comments
Post a Comment