കൃപേഷ് - ശരത്‌ലാൽ കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താൽകാലിക ജോലി; പ്രതിഷേധവുമായി യൂത് കോൺഗ്രസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2021) കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിൻ്റെയും ശരത്‌ലാലിൻ്റെയും കൊലപാതക കേസിലെ പ്രധാന പ്രതികളായ സിപിഎം ലോകൽ കമിറ്റി അംഗമായിരുന്ന പീതാംബരന്റെയും സജി സുരേഷിൻ്റെയും ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താത്കാലിക ജോലി തരപ്പെടുത്തി കൊടുത്ത സംഭവത്തിൽ പ്രതിഷേധവുമായി യൂത് കോൺഗ്രസ് രംഗത്തുവന്നു.


Kerala, Kasaragod, News, Kanhangad, Case, Murder, Job, Youth-congress, District-Hospital, Accused, CPM, Government, Wives of main accused in Kripesh-Sharathlal murder case get temporary job in district hospital; Youth Congress in protest.


സർകാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും നടപടി പിൻവലിക്കണമെന്നും യൂത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രടറി രാകേഷ് പെരിയ ആവശ്യപ്പെട്ടു.

കല്ല്യോട്ട് ഇരട്ട കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നു പറഞ്ഞ സിപിഎം പാർടി നേതൃത്വം ആണ് കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന് കീഴിലെ ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തിയതെന്ന് രാകേഷ് പെരിയ പറഞ്ഞു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Keywords: Kerala, Kasaragod, News, Kanhangad, Case, Murder, Job, Youth-congress, District-Hospital, Accused, CPM, Government, Wives of main accused in Kripesh-Sharathlal murder case get temporary job in district hospital;  Youth Congress in protest.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?